പത്തനംതിട്ട തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടക്കമാകും. ഉദ്ഘാടനം രാവിലെ 11നു ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിക്കും.
പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായി നടത്തുന്ന വള്ളസദ്യയ്ക്കും മന്ത്രി തുടക്കം കുറിക്കും.
ഒക്ടോബർ രണ്ടു വരെ 80 ദിവസമാണ് ഇത്തവണ വള്ള സദ്യക്കാലം. ഏഴു പള്ളിയോടങ്ങളാണ് നാളത്തെ വള്ളസദ്യയിൽ പങ്കെടുക്കുന്നത്.
Post a Comment