സംസ്ഥാനത്ത് നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം.

­­സംസ്ഥാനത്ത് നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ഇന്ന് പാലക്കാട് അവലോകന യോഗം ചേർന്നു. പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി കോഴിക്കോട് മെഡിക്കൽ കോളെജിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന് മുൻഗണന നൽകിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ശ്രീമതി വീണാ ജോർജ് പറഞ്ഞു.

­സംസ്ഥാനത്ത് നിപ വയറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നാഷണൽ വയറോളജി ഇൻസ്റ്റീറ്റിറ്റ്യൂട്ടിൽ നിന്നും എത്തുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഇത് സംബന്ധിച്ച് എല്ലാ സർക്കിൾ ചീഫ് കൺസർവേറ്റർമാർക്കും ഡി എഫ് ഒ മാർക്കും ചീഫ് വൈൽഡ് ലൈഫ് വാർഡൻ  നിർദേശം നൽകി. വവ്വാലുകൾ  ഉള്ള പ്രദേശങ്ങൾ സന്ദർശിച്ചു അവയിൽ നിന്നും സാമ്പിൾ ശേഖരിക്കുന്നതിനാണ്  സംഘമെത്തുന്നത്.


Post a Comment

Previous Post Next Post