ക്യുഎംഎസ് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനായി അർത്തുങ്കൽ സ്റ്റേഷൻ.

ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം (ക്യുഎംഎസ്) സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനായി ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ആണ് അം​ഗീകാരം നൽകിയത്.   സേവന വിതരണത്തിൽ മികവ് പുലർത്തുന്നതിനുള്ള പൊലീസ് സ്റ്റേഷന്റെ പ്രതിബദ്ധതയെ അംഗീകരിച്ചു കൊണ്ട് ജൂൺ 24നാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ നാഷണൽ സ്റ്റാൻഡേർഡ്സ് ബോഡി ഓഫ് ഇന്ത്യ-ദക്ഷിണ മേഖലാ ഓഫീസ് ഈ അം​ഗീകാരം നൽകിയത്.   

കുറ്റകൃത്യങ്ങൾ തടയൽ, അന്വേഷണം, ക്രമസമാധാന പരിപാലനം, ഗതാഗത മാനേജ്മെന്റ്, അടിയന്തര പ്രതികരണം, ജുഡീഷ്യൽ ഏകോപനം, പൊതുജന പരാതി പരിഹാരം എന്നീ മേഖലകളിലെ സ്റ്റേഷന്റെ മികച്ച പ്രകടനത്തെ ഈ സർട്ടിഫിക്കേഷൻ അംഗീകരിക്കുന്നു. അർത്തുങ്കൽ പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ കാര്യക്ഷമത, സുതാര്യത, പൊതുജന സംതൃപ്തി എന്നിവയിൽ ശക്തമായ ഊന്നൽ നൽകി ഇന്ത്യൻ നിയമ ചട്ടക്കൂട്, സർക്കാർ നയങ്ങൾ, നിർദേശങ്ങൾ എന്നിവ അനുസരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്ന് ബിഐഎസ് വാർത്താ കുറിപ്പിൽ പറഞ്ഞു. 

 ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ സർട്ടിഫിക്കേഷൻ വിതരണ ചടങ്ങ് നടന്നു. കേരള സംസ്ഥാന പൊലീസ് മേധാവി ശ്രീ റാവഡ ആസാദ് ചന്ദ്രശേഖർ ഐപിഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. 

Post a Comment

Previous Post Next Post