നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് കെ എസ് ആർ ടി സി. ജോലിക്ക് എത്താത്തവരുടെ ഒരു ദിവസത്തെ ശമ്പളം റദ്ദാക്കുമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പോലീസിനെ അറിയിക്കാനും KSRTC എംഡിയുടെ ഉത്തരവിൽ പറയുന്നു. പണിമുടക്കുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്ന് നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
Post a Comment