നടുവണ്ണൂർ : പാലോളി മുക്ക് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ നിലച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായി ജപ്പാൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരുന്ന റോഡിൻറെ ഇന്നത്തെ സ്ഥിതി വളരെ പരിതാപകരമാണ്. ടൂവീലറുകൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്.
കാൽനടയാത്ര പോലും ദുസ്സഹമായ റോഡിൻറെ പണി എത്രയും പെട്ടെന്ന് തീർക്കണമെന്നും ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് സ്ഥലം എംപി ശ്രീ എം കെ രാഘവനും ബന്ധപ്പെട്ട അധികാരികൾക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Post a Comment