ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിര്‍വഹിച്ചു.

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം  ധനമന്ത്രി കെ എൻ ബാലഗോപാൽ  നിര്‍വഹിച്ചു. 500 രൂപ വിലയുള്ള ടിക്കറ്റ്‌ന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. സർക്കാരിന്‍റെ പൂർണ നിയന്ത്രണത്തിലുള്ള, രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ലോട്ടറിയാണ് കേരളത്തിന്‍റേതെന്ന് ധനമന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലേറെപ്പേർക്ക് തൊഴിൽ സാദ്ധ്യതകൾ ഉറപ്പാക്കുന്ന മേഖലയാണ് ലോട്ടറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post