ഫിഡെ വനിതാ ചെസ്സ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ദിവ്യ ദേശ്‍മുഖ്. ഈ ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ടൈ ബ്രേക്കറില്‍ ഇന്ത്യയുടെ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് 19 കാരിയായ ദിവ്യ ദേശ്‍മുഖ് ലോക ചെസ് കിരീടം സ്വന്തമാക്കിയത്.
ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയായി ഇതോടെ ദിവ്യ മാറി. ജോര്‍ജിയയിലെ ബറ്റൂമിയില്‍ നടന്ന ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ എത്തിയതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് കടന്നത്.
Post a Comment