കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്ക്കൂൾ മാനേജ്മെന്‍റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മാനേജ്മെന്‍റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.  മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കണമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.  മാനേജ്മെന്‍റ്  നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കും.  കുട്ടിയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കുന്നത് മാനേജ്മെന്‍റ് ഗൗരവമായി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.  സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.


Post a Comment

Previous Post Next Post