ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്കൊപ്പം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.
ലൈബ്രറി സയന്‍സ് കോഴ്‌സ് പ്രവേശനം
ഐഎച്ച്ആര്‍ഡിക്ക് കീഴിലെ തിരുത്തിയാട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. അപേക്ഷാ ഫോമും വിശദവിവരവും www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്‌സി/എസ്ടിക്കാര്‍ക്ക് 100 രൂപ) സഹിതം ജൂലൈ അഞ്ചിന് മുമ്പ് പ്രിന്‍സിപ്പല്‍, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുത്തിയാട് (അഴകൊടി ക്ഷേത്രത്തിനു സമീപം), പുതിയറ പിഒ, കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2721070, 8547005031.
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
2024-2025 അധ്യയന വര്‍ഷം കേരള സിലബസില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ്/എ1 ലഭിച്ചവരും സിബിഎസ്ഇ/ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരുമായ ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ക്യാഷ് അവാര്‍ഡ് നല്‍കും. അപേക്ഷകള്‍ serviceonline.gov.in/kerala വെബ്സൈറ്റ് മുഖേന ജൂലൈ 31നകം നല്‍കണം. അപേക്ഷയുടെ കോപ്പി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0495 2771881.
എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രോഗ്രാം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രാക്ടിക്കല്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്‌സി നഴ്‌സിങ്/ജിഎന്‍എം. ഇന്റര്‍വ്യൂ ജൂലൈ രണ്ടിന് രാവിലെ 11ന് എച്ച്ഡിഎസ് ഓഫീസില്‍ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യത്തെ ആറുമാസം 3000 രൂപയും പിന്നീടുള്ള ആറുമാസം 7000 രൂപയും സ്റ്റെപ്പന്റ് ലഭിക്കും. ഫോണ്‍: 0495 2355900.
വാഹനം: ടെണ്ടര്‍ ക്ഷണിച്ചു
കുന്നുമ്മല്‍ ഐസിഡിഎസ് ഓഫീസിലെ ആവശ്യത്തിനായി ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള വാഹനം (ജീപ്പ്/കാര്‍) വാടകക്ക് ഓടുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 21ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0496 2597584.
മുട്ട, പാല്‍ വിതരണം: ടെണ്ടര്‍ ക്ഷണിച്ചു
ഐസിഡിഎസ് അര്‍ബന്‍ മൂന്ന് കാര്യാലയ പരിധിയിലെ നാല് സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം മുട്ട, പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ മൂന്ന്. ഫോണ്‍: 0495 2461197/9995735638.
[5:20 pm, 30/06/2025] Noushad Sir PRD AP: വനിതാ പോളിടെക്‌നിക് വര്‍ക്ഷോപ്പ്-ലബോറട്ടറി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ പുതുതായി നിര്‍മിച്ച വര്‍ക്ഷോപ്പ്-ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ ഒന്ന്) രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കം. എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്
ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (വനാശ്രിതരായ ആദിവാസി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍: 206/2024) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ് പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോഓഡിനേറ്റര്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോഓഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകീട്ട് അഞ്ച് മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറില്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോഓഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0484 2422275, 0484 2422068.
താലൂക്ക് വികസന സമിതി യോഗം
കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
മുട്ട, പാല്‍ വിതരണം: ടെണ്ടര്‍ ക്ഷണിച്ചു
മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2025-26ല്‍ പാല്‍, മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. പയ്യോളി നഗരസഭ, കീഴരിയൂര്‍, തുറയൂര്‍, തിക്കോടി, മേപ്പയൂര്‍ പഞ്ചായത്തുകള്‍ എന്നിവയിലെ 130 സെന്ററുകളിലേക്കാണ് ആഴ്ചയില്‍ മൂന്ന് ദിവസം വിതരണം ചെയ്യേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ മൂന്ന് ഉച്ചക്ക് രണ്ട് മണി. വിശദ വിവരങ്ങള്‍ക്ക് പഞ്ചായത്തുകളിലെ സൂപ്പര്‍വൈസര്‍മാറുമായോ ഐസിഡിഎസ് ഓഫീസുമായോ ബന്ധപ്പെടണം.
ഐസിഡിഎസ് കോഴിക്കോട് റൂറലിന് കീഴിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലെയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെയും അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ ഒമ്പത് ഉച്ചക്ക് രണ്ട് മണി. വിവരങ്ങള്‍ക്ക് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാറുമായോ ഐസിഡിഎസ് റൂറല്‍ ഓഫീസുമായോ ബന്ധപ്പെടണം.
Post a Comment