ഗോൾഡൻ വിസയെ കുറിച്ച് വ്യാപകമായി പ്രചരിക്കുന്ന ആശയക്കുഴപ്പം അകറ്റാൻ യു.എ.ഇ നീക്കം തുടങ്ങി.

ഗോൾഡൻ വിസയെ കുറിച്ച്  വ്യാപകമായി  പ്രചരിക്കുന്ന ആശയക്കുഴപ്പം അകറ്റാൻ യു.എ.ഇ നീക്കം തുടങ്ങി. ചില രാജ്യക്കാർക്ക്, ബാഹ്യ കൺസൾട്ടൻസികൾ  വഴി ആജീവനാന്ത ഗോൾഡൻ വിസ നേടാനാകുമെന്ന സമീപകാല റിപ്പോർട്ടുകൾ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി എന്നിവയ്ക്കുളള ഫെഡറൽ അതോറിറ്റി നിഷേധിച്ചു. 

ഗോൾഡൻ വിസ അപേക്ഷകൾ  യുഎഇയിലെ ഔദ്യോഗിക സർക്കാർ കേന്ദ്രങ്ങള്‍ വഴി മാത്രമായിരിക്കണം പ്രോസസ്സ് ചെയ്യേണ്ടത്. ഗോൾഡൻ വിസ ഉടമകൾക്ക് ദീർഘകാലം യുഎഇ- ല്‍  താമസിക്കാനും  കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും, ബിസിനസ് നടത്താനും ഉൾപ്പെടെ  അനുവാദം നൽകുന്നു .


Post a Comment

Previous Post Next Post