സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു.

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍  സ്ഥാനമേറ്റു.  തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തിയ റവാഡ എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നാണ് ചുമതലയേറ്റത്. കേന്ദ്രസര്‍വ്വീസില്‍ നിന്ന് വിടുതല്‍ ചെയ്ത റവാഡ ചന്ദ്രശേഖര്‍ ഇന്ന് രാവിലെയാണ് തലസ്ഥാനത്തെത്തിയത്.

 ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് യുപിഎസ്‍സി ചുരുക്കപട്ടികയിലെ രണ്ടാമനായ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനമെടുത്തത്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയില്‍ സ്പെഷ്യല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

Post a Comment

Previous Post Next Post