കേരളത്തിൽ അഞ്ചു ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം മാറിതാമസിക്കണം. നദീതീരങ്ങളില്‍ ഉളളവരും ജാഗ്രത പുലര്‍ത്തണം. ഉയര്‍ന്ന തിരമലകള്‍ക്കും സാധ്യതയുണ്ട്.കേരള-കർണാടക തീരത്ത് നാളെവരെയും ലക്ഷദ്വീപ് തീരത്ത് ഈ മാസം 24 വരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
Post a Comment