പന്തീരാങ്കാവ് ബാങ്ക് തട്ടിപ്പ് കേസ്: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.


കോഴിക്കോട്: പന്തീരങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നിർണായക കണ്ടെത്തല്‍.പ്രതി ഷിബിൻ ലാല്‍ തട്ടിയെടുത്ത 40 ലക്ഷത്തിലെ ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മുഖ്യപ്രതി ഷിബിൻ ലാലിന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തിയത്.

കഴിഞ്ഞ ജൂണ്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാല്‍ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.

Post a Comment

Previous Post Next Post