സപ്ലൈകോ വഴി ഓണത്തിന് വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ പ്രവര്‍ത്തനമാരംഭിക്കും.

സംസ്ഥാനത്ത് ഇത്തവണ ഓണം പ്രമാണിച്ച് സപ്ലൈകോ വഴി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കിലും, അര ലിറ്ററിന് 179 രൂപാ നിരക്കിലും ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. ഓഗസ്റ്റ് 25  മുതൽ സെപ്റ്റംബർ നാലു വരെ സപ്ലൈകോ ഓണച്ചന്തകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറ് ലക്ഷത്തോളം വരുന്ന AAY റേഷൻ കാർഡ് ഉടമങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.


Post a Comment

Previous Post Next Post