സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. മൂന്ന് ജില്ലകളിലും കണ്ട്രോള്‍ റൂമുകള്‍ തുറന്നു 345 പേരാണ് നിലവില്‍ സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയിലെ തച്ചനാട്ടുകാര, കരിമ്പുഴ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. പ്രദേശത്തുള്ളവരുടെ മൂന്നാഴ്ച മുൻപ് വരെയുള്ള രോഗ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാൻ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ കണ്ട്രോൾ റൂം പ്രവർത്തിക്കും. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രോഗി നിപ ബാധിതയാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം അറിയിച്ചു.അതിനിടെ, നിപബാധ സംശയിക്കുന്നവരെ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡില്‍ പ്രത്യേക സംവിധാനം ഒരുക്കി.
Post a Comment