വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരി വിൽപ്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം, പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് ഉയർത്തി, ബിഎംഎസ് അനുകൂല തൊഴിലാളി സംഘടനകൾ പണിമുടക്കിൽ നിന്ന് വിട്ടു നിൽക്കുകയാണ്. 

പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേരള, എം.ജി, കാലിക്കറ്റ് സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. ദേശീയ പണിമുടക്കിന്‍റെ  പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ജോലിക്ക് എത്താത്തവരുടെ ഒരു ദിവസത്തെ ശമ്പളം റദ്ദാക്കുമെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ പോലീസിനെ അറിയിക്കാനും KSRTC എംഡി ഇന്നലെ പുറത്തിറക്കിയ ഉത്തരവിലും വ്യക്തമാക്കി. കെ.എസ്.ഇ.ബിയും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. 


Post a Comment

Previous Post Next Post