2025 ലെ ആദായ നികുതി ബിൽ പ്രകാരം നിരക്കുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്. നിർദ്ദിഷ്ട ആദായനികുതി ബിൽ ഭാഷ ലളിതമാക്കാനും, അനാവശ്യമോ കാലഹരണപ്പെട്ടതോ ആയ വ്യവസ്ഥകൾ നീക്കം ചെയ്യാനും മാത്രമുള്ളതാണെന്നും ഐടി വകുപ്പ് വ്യക്തമാക്കി.
ബില്ലില്‍ നികുതി നിരക്കുകളിൽ ഒരു മാറ്റവും നിർദ്ദേശിക്കുന്നില്ല. പുതിയ ബിൽ ചില വിഭാഗത്തിലുള്ള നികുതിദായകർക്കുള്ള നിരക്കുകളിൽ മാറ്റം വരുത്തുമെന്ന മാധ്യമ റിപ്പോർട്ടുകളെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വകുപ്പ് വ്യക്തത വരുത്തിയത്.
Post a Comment