16 വയസ്സിന് താഴെയുള്ള കുട്ടികളുടെ യുട്യൂബ് ഉപയോഗത്തിന് വിലക്കേർപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ.

16 വയസ്സിന് താഴെയുള്ള കുട്ടികൾ യുട്യൂബ് അക്കൗണ്ട് ആരംഭിക്കുന്നതിന് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ. ഡിസംബർ മുതൽ നിയന്ത്രണം നിലവിൽ വരും. ടിക് ടോക്, സ്നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം, ഫെയ്സ് ബുക്ക്, എക്സ് തുടങ്ങിയവയ്ക്കും വിലക്ക്  നിലവിലുണ്ട്. യുട്യൂബ് ഒരു വീഡിയോ പ്ലാറ്റ് ഫോമാണെങ്കിലും മറ്റ് സമൂഹമാധ്യമങ്ങളെ പോലെ കുട്ടികൾക്ക് ഹാനികരമായ ഉള്ളടക്കം, സൈബർ ബുള്ളിയിംഗ്, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇത് കാരണം ആകുന്നതായി അറിയിച്ചാണ് നിരോധനം.

Post a Comment

Previous Post Next Post