യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് യെമനിലെ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും ജയിൽ അധികൃതർക്ക് ഔദ്യോഗിക ഉത്തരവ് ലഭിച്ചതായാണ് വിവരം. വധശിക്ഷ റദ്ദാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ജയിൽ അധികൃതർക്ക് ഈ ഉത്തരവ് ലഭിച്ചത്.
ഒരു യെമൻ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. ഈ വിഷയത്തിൽ ഇന്ത്യൻ എംബസി സ്ഥിരീകരണം നൽകിയതായി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സാമുവൽ ജോൺ വെളിപ്പെടുത്തി. യെമനിൽ ജോലി ചെയ്യവേ ഒരു യെമൻ പൗരനെ കൊലപ്പെടുത്തിയെന്നാണ് നിമിഷപ്രിയക്കെതിരെ കേസ്.
Post a Comment