കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത.

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. എറണാകുളം തൃശൂര്‍ പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഈ മാസം 12 ന് ഓറഞ്ച് ജാഗ്രത നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 13 നും ഓറഞ്ച് ജാഗ്രതയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത നല്‍കിയുണ്ട്. വിവിധ ജില്ലകളില്‍ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. 

Post a Comment

Previous Post Next Post