ഇലക്ട്രിക് കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോള EV കമ്പനികളെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ.

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോള EV കമ്പനികളില്‍ നിന്ന്  അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള പോർട്ടൽ ആരംഭിച്ച് കേന്ദ്രസർക്കാർ. സ്വയംപര്യാപ്തവും, ഭാവിക്ക് അനുയോജ്യമായതുമായ ഗതാഗത സംവിധാനത്തിലേക്കുള്ള രാജ്യത്തിന്റെ സുപ്രധാന ചുവടുവയ്‌പ്പാണിതെന്ന് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.

 ന്യുഡൽഹിയിൽ പോർട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഓട്ടോമോട്ടീവ് മേഖലയിൽ നിക്ഷേപം  നടത്തുന്നതിന് ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് പോര്‍ട്ടല്‍ പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post