അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള DNA പരിശോധനകൾ തുടരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതുൾപ്പെടെ 80 പേരുടെ മൃതദേഹങ്ങൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 33 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി.
ഗാന്ധിനഗർ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഡിഎൻഎ പരിശോധന 24 മണിക്കൂറും തുടർച്ചയായി നടക്കുന്നതായി ലബോറട്ടറി ഡയറക്ടർ HP സങ്വി അറിയിച്ചു . അതേസമയം, വിജയ് രൂപാണിയുടെ മരണത്തില്‍ ഗുജറാത്തില്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Post a Comment