തത്കാൽ ടിക്കറ്റിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധം; ഏജന്റുമാരുടെ തട്ടിപ്പ് തടയുകയാണ് ലക്ഷ്യം.

ട്രെ​യി​ൻ യാ​ത്ര​ക്ക്  ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ജൂ​ലൈ ഒ​ന്ന് മു​ത​ൽ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. മൊ​ബൈ​ൽ ഫോ​ണി​ൽ വ​രു​ന്ന ഒ.​ടി.​പി ന​ൽ​കി മാ​ത്ര​മേ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റി​ങ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ന്റെ (ഐ.​ആ​ർ.​സി.​ടി.​സി) വെ​ബ്സൈ​റ്റി​ലൂ​ടെ​യോ ആ​പ്പി​ലൂ​ടെ​യോ ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​കൂ. ത​ത്കാ​ൽ പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ൾ സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ്  ഈ ​തീ​രു​മാ​ന​മെ​ന്നാ​ണ് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ എ​ല്ലാ റെ​യി​ൽ​വേ സോ​ണു​ക​ളെ​യും അ​റി​യി​ച്ച​ത്.   

ബു​ക്കി​ങ് ഏ​ജ​ന്റു​മാ​രു​ടെ ത​ട്ടി​പ്പ് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. ടി​ക്ക​റ്റ് ത​ട്ടി​പ്പ് ത​ട​യാ​നും റി​സ​ർ​വേ​ഷ​ൻ പ്ര​ക്രി​യ സു​താ​ര്യ​മാ​ക്കാ​നു​മാ​ണ് ന​ട​പ​ടി.    ബു​ക്കി​ങ് സ​മ​യ​ത്ത് ഉ​പ​യോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്കാ​ണ് ഒ.​ടി.​പി വ​രു​ക. കൗ​ണ്ട​റു​ക​ൾ വ​ഴി​യോ അം​ഗീ​കൃ​ത ഏ​ജ​ന്റു​മാ​ർ വ​ഴി​യോ ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​​മ്പോ​ഴും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്കാ​ണ് ഒ.​ടി.​പി വ​രു​ക. ജൂ​ലൈ 15 മു​ത​ൽ ഇ​ത് സ​മ്പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കും -സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.    അം​ഗീ​കൃ​ത ടി​ക്ക​റ്റി​ങ് ഏ​ജ​ന്റു​മാ​ർ​ക്ക്  ആ​ദ്യ അ​ര മ​ണി​ക്കൂ​റി​ൽ ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.  

ത​ത്കാ​ൽ  വി​ൻ​ഡോ വ​ഴി രാ​വി​ലെ പ​ത്ത് മു​ത​ൽ 10.30വ​രെ എ.​സി ടി​ക്ക​​റ്റും  രാ​വി​ലെ 11 മു​ത​ൽ 11.30 വ​രെ നോ​ൺ എ.​സി ടി​ക്ക​റ്റും ഏ​ജ​ന്റു​മാ​ർ​ക്ക് ബു​ക്ക് ചെ​യ്യാ​നാ​വി​ല്ല. ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​ന് വൈ​കാ​തെ ഇ -​ആ​ധാ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.    

Post a Comment

Previous Post Next Post