കിടപ്പുരോഗികളായ എല്ലാവര്‍ക്കും പരിചരണം ഉറപ്പാക്കുന്നതിന് നിര്‍ണായക ചുവടുവയ്പ്പുമായി കേരള സര്‍ക്കാര്‍. സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും 'കേരള കെയര്‍' പാലിയേറ്റീവ് ശൃംഖലയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
വൈകുന്നേരം നാലിന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂളിലാണ് ചടങ്ങ്. മന്ത്രിമാരായ വീണാ ജോര്‍ജ്, പി രാജീവ്, എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും പങ്കെടുക്കും.സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ അഭിമുഖ്യത്തിലാണ് 'കേരള കെയര്‍' പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്.
Post a Comment