കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. പൊട്ടിപ്പൊളിഞ്ഞ റോഡിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി ഐക്യമാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഒരാഴ്ച‌യ്ക്കുള്ളിൽ പരിഹാര നടപടികളുണ്ടായില്ലെങ്കിലും അടുത്തയാഴ്‌ച മുതൽ അനിശ്ചിത കാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് തൊഴിലാളികൾ അറിയിച്ചു.

ആനക്കുളം മുതൽ വടകര വരെയുള്ള ഭാഗങ്ങളിൽ റോഡ് വളരെ മോശമാണ്. കുണ്ടും കുഴിയുമുള്ള റോഡാണ് മിക്കയിടത്തും. ചില ഭാഗത്ത് റോഡേ ഇല്ല എന്നുള്ള സ്ഥിതിയാണ്. പയ്യോളി പരിസരത്ത് ഗതാഗതക്കുരുക്ക് പതിവാണ്.

Post a Comment

Previous Post Next Post