സംസ്ഥാനത്ത് പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സഹകരിച്ചുള്ള ബോധവത്ക്കരണ പരിപാടികൾക്ക് മറ്റന്നാൾ സ്കൂളുകളിൽ തുടക്കമാകും.

പേവിഷബാധയ്‌ക്കെതിരെ സംസ്ഥാനത്ത്  ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി മറ്റന്നാൾ  സ്കൂളുകളിൽ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി ക്ലാസ് സംഘടിപ്പിക്കും.

 അസംബ്ലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആകും ക്ലാസ്. ജൂലൈ മാസത്തില്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. 


Post a Comment

Previous Post Next Post