അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടത്തിൽ അന്വേഷണം തുടരുന്നു; ദുരന്ത സ്ഥലത്തും ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി.

ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടരുന്നു.അപകടം സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു അറിയിച്ചു.

 അഹമ്മദാബാദിലെ അപകട സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ സന്ദർശിച്ചു. അപകടത്തിന്റെ വിവരങ്ങൾ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ദുരന്തത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന അഹമ്മദാബാദ് സിവിൽ ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

Post a Comment

Previous Post Next Post