നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. മൂന്ന് മണിവരെയാണ് പത്രിക പിന്‍വലിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണം സ്ഥാനാര്‍ത്ഥികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ്, യു.ഡി.എഫിന്റെ ആര്യാടന്‍ ഷൗക്കത്ത്, എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജ് എന്നിവര്‍ക്ക് പുറമേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി.വി അന്‍വറും മത്സര രംഗത്തുണ്ട്. വോട്ടെടുപ്പ് ദിവസമായ ഈ മാസം 19 ന് നിയമസഭാ മണ്ഡല പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 23 നാണ് വോട്ടെണ്ണല്‍.
Post a Comment