സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷ, അടുത്ത വര്‍ഷം മുതല്‍ രണ്ട് തവണ നടത്താൻ തീരുമാനം. ഫെബ്രുവരിയില്‍ നടക്കുന്ന ആദ്യ പരീക്ഷ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമാണ്. പ്രകടനം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെയ് മാസത്തില്‍ നടക്കുന്ന രണ്ടാമത്തെ പരീക്ഷ എഴുതാം. മൂന്ന് വിഷയങ്ങളിൽ വരെ മാർക്ക് മെച്ചപ്പെടുത്താനാണ് ഇതിലൂടെ അവസരം. ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും, രണ്ടാമത്തെ പരീക്ഷാഫലം ജൂണിലും പ്രസിദ്ധീകരിക്കും.
Post a Comment