നിലമ്പൂരിൽ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ കക്ഷികൾ.

ഈ മാസം 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരിൽ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ കക്ഷികൾ. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടികൾ ഞായറാഴ്ചയിലേക്ക് മാറ്റിവച്ചു. 

എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ പ്രചാരണപരിപാടികൾക്കായി മുഖ്യമന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ പിണറായി വിജയൻ ഇന്ന് മുതൽ മൂന്ന് ദിവസം നിലമ്പൂരിലുണ്ടാകും. എൻ ഡി എ സ്ഥാനാർഥി മോഹൻ ജോർജും സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറും പ്രചാരണ രംഗത്ത് സജീവമാണ്. 


Post a Comment

Previous Post Next Post