സംസ്‌ഥാനത്തു ഇന്ന് മഴയ്ക്ക് നേരിയ ശമനം. ഇടുക്കിയിൽ ഹൈറേഞ്ചിൽ ഉൾപ്പെടെ മിക്കയിടങ്ങളിലും ഇന്നലെ രാത്രി മുതൽ നേരിയ മഴയാണ് ലഭിച്ചത്. മഞ്ഞ അലർട്ട് നിലനിൽക്കുന്ന കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ രാവിലെ വരെ മഴയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ്. കണ്ണൂർ ,കൊല്ലം ജില്ലകളിലും ഇന്ന് മഴയ്ക്ക് ശമനമുണ്ട്. മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment