പാലക്കാട്: മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാർഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരൻ (65) ആണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തിറങ്ങിയപ്പോൾ കാട്ടാനയുടെ ചവിട്ടേൽക്കുകയായിരുന്നു. വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാൻസമീപവാസികൾ സമ്മതിച്ചിട്ടില്ല.
Post a Comment