ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഒരു ദിവസം മാത്രമാണ് അനുവദിച്ചത്.
Post a Comment