മുംബൈ ലോക്കൽ ട്രെയിനുകളിൽ ഓട്ടോമേറ്റിക് വാതിലുകൾ; തീരുമാനം ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ.

എല്ലാ മുംബൈ ലോക്കൽ ട്രെയിനുകളിലും ആളുകൾ പുറത്തേക്ക് തെറിച്ചു വീഴുന്നത് തടയാൻ ഓട്ടോമേറ്റിക് വാതിലുകൾ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. ദിവയ്ക്കും മുംബൈയ്ക്കും ഇടയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. 

മുബൈ-സബർബൻ ശൃംഖലയിലുള്ള എല്ലാ ട്രെയിനുകളും റീ ഡിസൈൻ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് തിരക്കേറിയ ട്രെയിനിൽ നിന്ന് ആളുകൾ താഴേക്ക് വീണ് അപകടം ഉണ്ടായത്. ഫുട്ബോർഡിൽ നിന്ന് യാത്ര ചെയ്തിരുന്ന യാത്രക്കാരാണ് അപകടത്തിനിരയായത്.

Post a Comment

Previous Post Next Post