ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപ വീതമായി ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍.

 ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ  കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപ വീതമായി ഉയർത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. നേരത്തെ, സർക്കാർ ഒരു കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി, കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, കർണാടക ബിജെപി നേതൃത്വം എന്നിവർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. മരിച്ചവർക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു  ഫ്രാഞ്ചൈസി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ  5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. അതേസമയം ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post