സംയോജിത GIS പോർട്ടൽ - സുതാര്യം നിലവിൽ വന്നു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവും  കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് & എൻവയോൺമെന്റ് സെന്ററും (KSREC) ചേർന്ന് വികസിപ്പിച്ച സംയോജിത GIS പോർട്ടൽ - സുതാര്യം - ന്റെ ഔപചാരികമായ ലോഞ്ചിംഗ്   മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽകർ ഐ.എ.എസ് ഇന്ന് (31-05-2025) ഓൺലൈനായി നിർവ്വഹിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യവും കാര്യക്ഷമവുമായ നിർവ്വഹണം ഉറപ്പാക്കുക എന്നതാണ് പോർട്ടലിന്റെ പ്രാഥമിക ലക്ഷ്യം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഈ പോർട്ടൽ ഉപയോഗപ്രദമാവും.             

ഉപയോക്തൃ സൗഹൃദപരമായി രൂപകൽപ്പന ചെയ്തിട്ടുള്ള  ഈ പോർട്ടലിലൂടെ ബൂത്ത് ലൊക്കേഷനുകൾ, വോട്ടർമാരുടെ എണ്ണം, ബൂത്തിനു സമീപമുള്ള സർക്കാർ ഓഫീസുകളുടെ വിവരം എന്നിവ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

ഇതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നും, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ  പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പോർട്ടൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും പോർട്ടൽ ലോഞ്ച് ചെയ്തു കൊണ്ട്  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽകർ ഐ.എ.എസ് പറഞ്ഞു. ഇതോടൊപ്പം ചേർത്തിട്ടുള്ള ലിങ്കും QR കോഡും ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കാവുന്നതാണ്.


Post a Comment

Previous Post Next Post