തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസില്‍ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിനെ കോടതി റിമാൻഡ് ചെയ്തു. ഈമാസം 27 വരെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തത്. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ബെയിലിൻ ദാസിന്റെ ജാമ്യ ഹർജി കോടതി നാളെ പരിഗണിക്കും.
Post a Comment