സംസ്ഥാനത്തെ സ്കൂൾ പരിസരങ്ങളിൽ അപകടാവസ്ഥയിലുള്ള എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കാൻ നിർദേശം. മന്ത്രിമാരായ എം ബി രാജേഷിന്റേയും , വി ശിവൻകുട്ടിയുടേയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട നിർദേശം ജില്ലാ കളക്ടർമാർ നൽകുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്യും. പഴയ കെട്ടിടങ്ങൾക്ക് സമീപമായതിനാൽ പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ടെന്ന് യോഗം വിലയിരുത്തി.
Post a Comment