ദേശീയ സുരക്ഷ കണക്കിലെടുത്ത്, പാകിസ്ഥാനിൽ നിർമിച്ചിട്ടുള്ള വെബ് സീരീസ്, സിനിമകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ ഇന്ത്യയിൽ സംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് നിർദേശം.
എല്ലാ OTT പ്ലാറ്റ്‌ഫോമുകളും, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും അത്തരം ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. രാജ്യത്തിൻറെ അഖണ്ഡതയെയും ഐക്യത്തെയും ബാധിക്കുന്ന യാതൊരു വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
Post a Comment