കശ്മീർ കാണാൻ പോയ യുവാവിനെ ഗുൽമാർഗിൽ മരിച്ച നിലയിൽ കണ്ടെത്തി.

കശ്മീർ കാണാൻ പോയ യുവാവിനെ ഗുൽമാർഗിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കരുവാൻതൊടി മുഹമ്മദ് ഷാനിബിൻ്റെ മൃതദേഹമാണ് വനമേഖലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

വന്യമൃഗങ്ങളുുടെ ആക്രമണം ഉണ്ടായതായി വിവരമുണ്ട്. കശ്മീർ ഗുൽമാർഗ് പൊലീസ് പാലക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഷാനിബിൻ്റെ ബന്ധുക്കളോട് വിവരം തേടി. ഏപ്രിൽ 13 നാണ് കശ്മീർ കാണാനായി ഷാനിബ് വീട്ടിൽ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ വിവരം.  

Post a Comment

Previous Post Next Post