പൊതുവിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സമൂലമായ മാറ്റം കൊണ്ടു വരാന്‍ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ നാല് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കി.

പൊതുവിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സമൂലമായ മാറ്റം കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഉദ്ഘാടനവും നാല് വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് സമയത്ത് കേരളം ഒരുക്കിയ സംവിധാനങ്ങളെ ലോകം ആശ്ചര്യത്തോടെയാണ് നോക്കി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദേശീയ പാതയില്‍ വിള്ളലുണ്ടായ സംഭവത്തില്‍ ഗൗരവമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പല്ല തകര്‍ച്ച പരിഹരിക്കേണ്ടതെന്നും, പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിചാരാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ മാസം 21ന് കാസർഗോഡ് നിന്ന് തുടക്കം കുറിച്ച വാർഷികാഘോഷങ്ങൾക്കാണ് ഇന്ന് തിരുവനന്തപുരത്ത് സമാപനം കുറിച്ചത്.സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പങ്കെടുത്ത ബഹുജന റാലിയില്‍ ആയിരക്കണക്കിന് പേർ അണിനിരന്നു.

Post a Comment

Previous Post Next Post