കാട്ടുപന്നികള്‍ക്ക് പുറമേ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്രാനുമതി തേടാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

കാട്ടുപന്നികളെ കൂടാതെ ജനങ്ങളുടെ  ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം.  നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമ നിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള  സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീർഘിപ്പിക്കാനും മന്ത്രിസഭ  അനുമതി നൽകി.നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982 കോടിയിലധികം  രൂപ അനുവദിക്കാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് വികസന പദ്ധതികൾക്കായി  അനുവദിക്കുക.  

Post a Comment

Previous Post Next Post