ശബരിമലയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്.

കഴിഞ്ഞ  മണ്ഡല മകരവിളക്ക് കാലയളവിൽ  ശബരിമലയിലും പരിസര പ്രദേശങ്ങളിലും  മാലിന്യം നിക്ഷേപിച്ച വ്യക്തികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. 

പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിച്ച് രണ്ട് ആനകളും ഗർഭിണിയായ  മാനും ചത്തതായി പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ കോടതിയെ അറിയിച്ചിരുന്നു . ഇതിന്‍റെ പശ്ചാത്തലത്തുലാണ് നടപടി. 

മാലിന്യം ഭക്ഷിക്കാന്‍ ആനകൾ ഉള്‍പ്പടെ കൂട്ടമായി വരുന്ന സാഹചര്യം ഉണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

Post a Comment

Previous Post Next Post