ഇന്ത്യ - പാക് സംഘര്‍ഷത്തിനിടെ പാകിസ്ഥാന് അനുവദിച്ച വായ്പയ്ക്കുമേൽ കർശന നിബന്ധനകളുമായി ഐ എം എഫ്.

ഇന്ത്യ - പാക് സംഘര്‍ഷത്തിനിടെ പാകിസ്ഥാന് അനുവദിച്ച വായ്പയ്ക്കുമേൽ കർശന  നിബന്ധനകളുമായി അന്താരാഷ്ട്ര നാണയ നിധി . വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുന്‍പ് 11 നിബന്ധനകള്‍ പാലിക്കണം എന്നാണ് ഐഎംഎഫ് നിര്‍ദേശം. സംഘര്‍ഷം സാമ്പത്തിക മേഖലയ്ക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് പുതിയ നിബന്ധനകള്‍. 

17.6 ട്രില്യണ്‍ ഡോളര്‍ വരുന്ന പുതിയ ബജറ്റിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിക്കണം  ഇതിന് പുറമെ വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് വര്‍ധന, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിയ്ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിവയും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന നിലയുണ്ടായാല്‍ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ലക്ഷ്യം കാണുന്നതില്‍ ഭീഷണി നേരിടും എന്നും ഐ.എം.എഫ്. വ്യക്തമാക്കി.

Post a Comment

Previous Post Next Post