മേപ്പാടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്.

കല്‍പ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്.മേപ്പാടി 900 കണ്ടിയിലാണ് അപകടം നടന്നത്. മരത്തടികള്‍ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമ്മിച്ചിരുന്ന ടെന്റാണ് തകർന്ന് വീണത്.

അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റിസോർട്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റാണ് തകർന്നുവീണത്. ദ്രവിച്ച മരത്തടികള്‍ കൊണ്ടാണ് ടെന്റ് ഉണ്ടാക്കിയത്.

16 അംഗസംഘമാണ് റിസോർട്ടില്‍ എത്തിയതെന്ന് റിസോർട്ട് മാനേജർ പറയുന്നു. സ്ഥലത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മഴയിലാണ് ടെന്റ് തകർന്ന് വീണതെന്നും ടെന്റില്‍ ആവശ്യത്തിന് സുരക്ഷ ഉണ്ടായിരുന്നുവെന്നും റിസോർട്ട് മാനേജർ പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളാണ് ടെന്റില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post