കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥവകുപ്പ്. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചുവപ്പ് ജാഗ്രതയാണ്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. നദീതീരത്തുള്ളവരും മലയോര മേഖലകളിലുള്ളവരും ജാഗ്രത പാലിക്കണം. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂർണമായും നിരോധിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീഴുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു.
തലസ്ഥാനത്തുള്‍പ്പെടെ സംസ്ഥാനത്തുടനീളം വൈദ്യുതി ബന്ധം തകരാറിലായി. പ്രധാന നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. കണ്ണൂർ, കാസര്‍ഗോഡ്, തൃശൂര്‍, വയനാട്, പത്തനംതിട്ട, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് തുടരും.
Post a Comment