തോട്ടിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു.

കോടഞ്ചേരി: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ്  സഹോദരങ്ങൾ മരിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടു കൂടി  കോടഞ്ചേരി നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു സഹോദരങ്ങൾ. ഈ സമയം പെട്ടെന്ന്  ശക്തമായ കാറ്റും മഴയും ഉണ്ടായി. ശക്തമായ കാറ്റിനെ തുടർന്ന് തോടിന് സമീപത്തുനിന്ന തേക്കുമരം വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. ഇതിനെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീഴുകയും കുട്ടികൾക്ക് ഷോക്ക്‌ ഏൽക്കുകയും ആയിരുന്നു. ലൈൻ ഓഫ് ചെയ്ത് കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോടഞ്ചേരി അങ്ങാടിയിൽ മീൻ വ്യാപാരി ആയ  ചന്ദ്രൻകുന്നേൽ ബിജുവിന്റെയും ഷീബയുടെയും മക്കളായ നിധിൻ ബിജു 14, ഐവിൻ ബിജു 11 എന്നീ കുട്ടികളാണ് മരിച്ചത്. നിധിൻ നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ നിന്നും എട്ടാം ക്ലാസിൽ നിന്നും 9 ലേക്ക് ജയിച്ച കുട്ടിയും, ഐവിൻ  കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ നിന്ന് നാലാം ക്ലാസ്സിൽ നിന്ന്  അഞ്ചിലേക്ക്  ജയിച്ച കുട്ടിയും ആണ്.

 മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ട് ആറുമണിയോടെ യാണ് അപകടം സംഭവിച്ചത്

Post a Comment

Previous Post Next Post