ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ട്: ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന ഒഴിവാക്കും.

ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധനയാണ് മാറ്റുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ ഷര്‍ട്ട് അഴിച്ചു വേണം അന്നലക്ഷ്മി ഹാളില്‍ പ്രവേശിക്കാന്‍ എന്നതാണ് നിലവിലെ രീതി.

 പ്രസാദ ഊട്ട് വിളമ്പുന്നവര്‍ തൊപ്പിയും മാസ്‌കും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നു മുതലാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. ക്ഷേത്രത്തിലേതുപോലെ പ്രസാദ ഊട്ട് നൽകുന്ന അന്നലക്ഷ്മി ഹാളിലേക്കും അഹിന്ദുക്കൾക്ക് പ്രവേശനമില്ല.

Post a Comment

Previous Post Next Post