യോഗ്യരായ എല്ലാ വിദ്യാർത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് മാർജിനൽ സീറ്റ് വർദ്ധന അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള  അപേക്ഷകൾ ഈ മാസം 14 മുതൽ ഓൺലൈനായി സമർപ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.   24 ന് ട്രയൽ അലോട്ട്‌മെന്റും ജൂൺ 2,10,16 തീയതികളിലായി ഒന്ന് മുതല്‍ മൂന്ന് വരെ അലോട്ട്മെന്‍റുകളും നടക്കും. ജൂൺ 18 നാണ് ക്ലാസ്സുകൾ ആരംഭിക്കുക.

 ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിനായി മാർജിനൽ സീറ്റ് വർദ്ധന അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ഈ മാസം 21 ന് പ്രഖ്യാപിക്കുമെന്നും ശ്രീ വി ശിവൻകുട്ടി പറഞ്ഞു.


Post a Comment

Previous Post Next Post