ജനവാസ മേഖലയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പാലക്കാട് മലമ്പുഴ എലിവാലിലാണ് വീണ്ടും പുലിയെ കണ്ടത്. ജനവാസ മേഖലയിൽ നിന്നും പുലി വളർത്തു നായയെ പിടിച്ചു. എലിവാൽ സ്വദേശി കൃഷ്ണൻറെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു. ഈ വർഷം നാലാം തവണയാണ് കൃഷ്ണൻറെ വീട്ടിൽ പുലിയെത്തുന്നത്.
വീട്ടുകാരുടെ കൺമുന്നിൽ വച്ചാണ് നായയെ പുലി പിടികൂടിയത്. നേരത്തെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ല. കൂടാതെ പ്രദേശത്തെ സൗരോർജ്ജ വേലിയും തകർന്ന നിലയിലാണ്.
Post a Comment